മേളം ഈ മന്മഥ (സ്വര്‍ണ ചാമരം )
This page was generated on April 19, 2024, 11:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം എം കീരവാണി
ഗാനരചനകെ ജയകുമാര്‍
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:09.

മേളം ഈ മന്മഥമേളം താളം സഞ്ജീവന താളം
നെഞ്ചം ഒരു മോഹത്തിൻ വൃന്ദാവനം
സ്വപ്നം ഒരു സ്വർഗ്ഗപതംഗം
സ്നേഹം അതിനാത്മ വസന്തം
ഉള്ളം പെയ്യാത്ത കണ്ണീർക്കണം
താരങ്ങൾ മീട്ടുമേതോ രാഗമല്ലോ
യാമങ്ങൾ മൂളുമേതോ ഗാനമല്ലോ
ജന്മങ്ങൾ കാവ്യം പോലല്ലോ ഹൂ
(മേളം ഈ...)

ഉന്മാദം നൃത്തമാടുന്ന ദാഹങ്ങൾക്കുമുന്മാദ ഭാവം
ഒരു രാവിൻ പുഷ്പങ്ങൾ ഉദയത്തിൽ കൊഴിയുന്നു
ഒരു രാവിൻ ശലഭങ്ങൾ പുലരുമ്പോൾ പിരിയുന്നു
അവസാനവും ആരംഭവുമില്ലാതെ
ഹൈ ഹെയ് ഹെയ് ഹെയ്
ഹൈ ഹെയ് ഹെയ് ഹെയ്
സ്റ്റോപ്പ് ഇറ്റ് ഐ സേ സ്റ്റോപ്പ് ഇറ്റ്
ആ..ആ..ആ...ആ...ആ....
സ പമപ നിപമഗമ ഗാ മ പധപ മഗരിഗസ
സരിഗമപ സനിപമഗ രിഗമപധനിധപ
മഗരിഗമപധ മഗരിഗമപമപ രിഗ മഗ രിസ
(മേളം ഈ...)

ആരോഹങ്ങൾ അവരോഹങ്ങൾ സംഗീതത്തിൻ ചങ്ങാതികൾ
സന്തോഷങ്ങൾ സന്താപങ്ങൾ കാലം തന്ന കൈനീട്ടങ്ങൾ
സാഫല്യങ്ങൾ തേടിപ്പോകും വഴിയറിയാതെ നാം
സാമീപ്യത്തിൻ സ്വർഗ്ഗം തേടും പരമാർത്ഥമറിയാതെ നാം
സുഖം കൊതിക്കുന്ന ചിത്തങ്ങൾ സ്വരം കൊതിക്കുന്ന മൗനങ്ങൾ
സുഖം കൊതിക്കുന്ന ചിത്തങ്ങൾ സ്വരം കൊതിക്കുന്ന മൗനങ്ങൾ
ഇരവുകൾ പകലുകൾ മഴവേനലുകൾ
മിഥ്യാപുരാണങ്ങൾ സങ്കല്പ ചിത്രങ്ങൾ
(മേളം ഈ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts