എങ്ങുമെങ്ങും തേടുന്നു ഞാനെന്‍ ദേവനെ (സ്ത്രീക്കുവേണ്ടി സ്ത്രീ )
This page was generated on April 27, 2024, 7:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍സുനന്ദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 05:48:17.

എങ്ങുമെങ്ങും തേടുന്നു ഞാനെൻ ദേവനെ
എന്നും എന്റെ മാനസം വാഴും നാഥനെ
പാത തോറും പതിയുമെന്റെ കൺകൾ കാണില്ലേ
പിടയുമെന്റെ നെഞ്ചിലുണരും നാദം കേൾക്കില്ലേ
നാദം കേൾക്കില്ലേ..
(എങ്ങുമെങ്ങും…)

തളിരും താരും ഉറങ്ങിയാലും മിഴികൾ ചിമ്മാതെ
കാത്തിരിക്കും നിമിഷം തോറും ഞാൻ നിൻ നിനവാലേ
എവിടെ നീയെൻ സ്നേഹമാം മേഘമേ
എവിടെ നീയെൻ ആശ തൻ നാളമേ
(എങ്ങുമെങ്ങും…)

ഒന്നു കാണാൻ പലതും ചൊല്ലാൻ ഉള്ളം തുടിക്കുന്നു
നിന്റെ രൂപം മാത്രമെന്റെ മുന്നിൽ തെളിയുന്നു
അരികിൽ അണയാൻ കൈകളിൽ വീഴുവാൻ
അതിയായ് കൊതിപ്പൂ തങ്ങളിൽ ചേരുവാൻ
(എങ്ങുമെങ്ങും…)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts