ഹൃദയ ദളങ്ങളിൽ (ഒരു പ്രത്യേക അറിയിപ്പ് (പ്രൊഫഷണല്‍ കില്ലര്‍))
This page was generated on April 28, 2024, 12:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎ സനില്‍
ഗാനരചനഉമ്മന്നൂര്‍ രാജശേഖരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 08:55:48.
 
ഏഹേ ലലലാ ലലലാ
അ... ഓ... അ... ഓ...

ഹൃദയദലങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ
(ഹൃദയദലങ്ങളില്‍ )
യാമങ്ങള്‍ പൂക്കും തീരങ്ങള്‍ തോറും (2)
കനവുകള്‍ നീ നെയ്തു വാ
ഹൃദയദലങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ

മോഹങ്ങള്‍ മീട്ടുന്ന രാഗങ്ങളും
നിന്‍ മിഴിക്കോണിലെ ദാഹങ്ങളും
(മോഹങ്ങള്‍ )
ഓമനേ സ്വപ്നശ്രീകോവിലില്‍
ഞാന്‍ നിന്റെ മാദകരാവില്‍
നിര്‍വൃതി കേള്‍ക്കും
(ഹൃദയദലങ്ങളില്‍ )

പൂന്തെന്നല്‍ പാടുന്ന തീരങ്ങളും
പൂമലര്‍ തന്‍ സ്വപ്നഗീതങ്ങളും
(പൂന്തെന്നല്‍ )
ഗാനമായി നിന്‍ മലര്‍ശയ്യയില്‍
ഞാന്‍ നിന്റെ പൂന്തേന്‍ചൊടിയില്‍
പൂക്കളുതിര്‍ക്കും
(ഹൃദയദലങ്ങളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts