വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ജോണ്സണ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര ,സുജാത മോഹൻ ,എൻ ലതിക |
രാഗം | ബിലഹരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:44.
തിങ്കൾ നൊയമ്പിൻ തെങ്ങിളനീരിൽ സങ്കല്പ സുദിനങ്ങൾ ഉള്ളിൽ കല്യാണച്ചമയങ്ങൾ മോഹമാം കളഹംസമേ നീ മംഗല കുറിമാനം നൽകൂ (തിങ്കൾ നൊയമ്പിൻ...) സംഗമരാവുകൾ തൂമധുവിധുവിതു മഞ്ഞല ഞൊറിയുന്നു തമ്മിൽ നന്തുണീ മീട്ടുന്നു ചെമ്പവിഴം ചെറു പാൽചിമിഴഴകിനു ചാരുതയേറ്റുന്നു താനേ വീണകൾ പാടുന്നു നിറകതിരൊളി നാളം പോലും തിരി മിഴിയുഴിയുമ്പോൾ ചിരിയുടേ ചെറുകൊമ്പിൽ ഏതോ കിളിയുടെ ചലനങ്ങൾ പല്ലവിയിതിലയമെങ്കിലുമെൻ സുല്ലിടും മൊഴിയിൽ ആരുയിരേ നിറയെ നിറയെ സുകൃത രസവനം വനലതികേ വെണ്മതികല തൻ പൊന്നുരുകി വരൂ (തിങ്കൾ നൊയമ്പിൻ...) ചന്ദനമായകിലായ് മണിയറയുടെ ഗന്ധമറിഞ്ഞല്ലോ നമ്മൾ ബന്ധിതരായല്ലോ പൂവിരിയും ചെറു നൊമ്പരസുഖമൊരു ചന്ദ്രികയായല്ലോ എല്ലാം നമ്മിലലിഞ്ഞല്ലോ നുരയിടും അനുരാഗം എങ്ങും ലഹരികളുടെ താളം കുളിരിനു കുളിരുന്നു മൗനം പദസരമണിയുന്നു തെന്നലും തഴുകി നിന്നിടുമീ പൊന്നിലഞ്ഞിയുടെ പൂവുകളിൽ മധുര ശലഭ ഹൃദയ പരിമളം പകരുക നീ ഈ നിറനിമിഷം എൻ കനവുകളിൽ (തിങ്കൾ നൊയമ്പിൻ...) |