കളനാദം (ഊട്ടിപ്പട്ടണം )
This page was generated on April 19, 2024, 5:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ദീഖ് ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:44.
 
കളനാദപ്പൊൻവീണ കൈയ്യിൽ മൂളൂന്നുവോ
നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ
ശ്യാമപ്പൂ‍വേ നീയും പോരൂ
ആരോ മീട്ടുന്നൊരീണം കേട്ടാടുവാൻ
(കളനാദ പൊൻവീണ...)

ലാ ലാലാ ലാലാലാ ലലാ
താരാജാലം കണ്ണിൽ പൂക്കും ഏതോ വിണ്ണിൻ വർണ്ണക്കൂട്ടിൽ
കാറ്റും ചേക്കേറവേ ഓ...ഓ..(2‌
ആലോലം പാടിപ്പാടി പൂക്കാലം തേടിപ്പോകും
വേനൽക്കാല തൂവൽപ്പക്ഷി നീയും ഞാനും പാടും തീരം ദൂരെ
(കളനാദ പൊൻവീണ...)

പീലിപ്പൊന്നും മുത്തും കോർക്കും തിങ്കൾത്താലം
മണ്ണിനേകും മേലേ മൂകാംബരം ഓ..ഓ..ഓ,,(2)
താലോലം തമ്മിൽച്ചേർന്നും സല്ലീലം സ്വപ്നം നെയ്തും
മായാജാല തൂവൽ തേടും രാവും ഞാനും പാടും തീരം ദൂരെ
(കളനാദ പൊൻവീണ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts