രണ്ടു പൂവിതൾ ചുണ്ടിൽ വിരിഞ്ഞു (മൈ ഡിയര്‍ മുത്തച്ഛന്‍ )
This page was generated on April 28, 2024, 5:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജോണ്‍സണ്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംപഹാഡി
അഭിനേതാക്കള്‍ശ്രീനിവാസൻ ,ജനാർദ്ദനൻ ,മധുരിമ ,Master Tharun ,ജോമോൾ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:43.
 
ഉം... അ..

രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു (2)
കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍
തഴുകാനായുമ്പോള്‍ നീരസമാണോ
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു

നിന്‍ മടിയില്‍ കുളിര്‍ത്തെന്നല്‍ പോലെന്‍
തരളവികാരം തല ചായ്ക്കുമ്പോള്‍
(നിന്‍ മടിയില്‍ )
എന്‍ മുടിയില്‍ പ്രണയാര്‍ദ്രവിലോലം(2)
തഴുകാനെന്തേ സങ്കോചം
താമരയില്‍ ഹിമനീരാകാം എന്‍
മനസ്സിതിലെ ഒഴുകും വരെയും
(രണ്ടു പൂവിതള്‍ )

കുഞ്ഞളകം നടനം ചേരും നിന്‍
മൃദുല കപോലം സൗഗന്ധികമോ
(കുഞ്ഞളകം )
കാതര നിന്‍ കദളീവനമെല്ലാം (2)
അലയാനുള്ളില്‍ ആവേശം
കാമുകനായ് തിരുമുന്നില്‍ നല്‍കാം
കണിമലരെന്‍ ഹൃദയം സഹിതം
(രണ്ടു പൂവിതള്‍ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts