ഹേയ് രാജാ ഹേയ് രാജാ (നാട്ടുരാജാവ്‌ )
This page was generated on April 25, 2024, 3:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍അഫ്‌സല്‍ ,രാജേഷ് വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: May 21 2020 10:09:53.
ഏ രാജാ... ഏ രാജാ...
ഏ രാജാ രാജാ രാജാ രാജാവേ...

ചിങ്കപ്പടയുടെ രാജാവേ
ഇടിമിന്നൽക്കൊടിയുടെ രാജാവേ
ചുടുകാറ്റായ് കത്തണ രാജാവേ
വടിവാളു ചുഴറ്റണ രാജാവേ
ഇടനെഞ്ചു വിരിക്കണ രാജാവേ
പല പഞ്ച പിടിക്കണ രാജാവേ
കലികൊണ്ടാൽ കടലിനു രാജാവേ
എലി കണ്ടാൽ പുലിയുടെ രാജാവേ
ഓ രാജാവേ പുതു രാജാവേ മഹാരാജാവേ...
നാട്ടുരാജാവെ രാജാവേ... നാട്ടുരാജാവെ രാജാവേ...
(ചിങ്കപ്പടയുടെ)

കാലം കടവേര് പുഴക്കി
പായും പൂംപുഴയുടെ നെഞ്ചിൽ
മായം തിരമറിയണ രാജാവേ...
ആരും തിരുമുൻപിൽ വരുമ്പോൾ
ആദ്യം തൻ കനിവെഴുമുള്ളിൽ
സ്നേഹം തിരിതെളിയണ രാജാവേ...
മഴപോലെ തലോടണ രാജാവേ
മിഴിനീരു തുടയ്ക്കണ രാജാവേ
പകൽ പോലെയുദിക്കണ രാജാവേ
വെയിലേറ്റു വിയർക്കണ രാജാവേ
ഓ രാജാവേ പുതു രാജാവേ മഹാരാജാവേ...
നാട്ടുരാജാവെ രാജാവേ... നാട്ടുരാജാവെ രാജാവേ...
(ചിങ്കപ്പടയുടെ)

താരം തിരിവെച്ചു തൊഴുമ്പോൾ
നാടിൻ ചുടുനാഡി ഞരമ്പിൽ
ചെന്തീപ്പൊരി ചിതറണ രാജാവേ...
ചിന്നംവിളി ചീറ്റിവരുമ്പോൾ
അമ്പോ കൊലകൊമ്പനിവനൊരു
വമ്പായ് സടകുടയണ രാജാവേ...
കിളി പാടിയുണർത്തണ രാജാവേ
കരൾ നൊന്തുനടക്കണ രാജാവേ
തിരപോലെ തിളയ്ക്കണ രാജാവേ
പഴിവാങ്ങണ പാവം രാജാവേ
ഓ രാജാവേ പുതു രാജാവേ മഹാരാജാവേ...
നാട്ടുരാജാവെ രാജാവേ... നാട്ടുരാജാവെ രാജാവേ...
(ചിങ്കപ്പടയുടെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts