വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:31.
പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ തിങ്കളേ താരകങ്ങളേ വരൂ പൂക്കളേ കൂട്ടു ചേരുവാൻ വരൂ (പുള്ളിമാൻ...) സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം സ്വപ്ന ലോകമായ് വാസന്തയാമം (2) സ്നേഹ വർണ്ണമേ പ്രണയഹംസമേ ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരണിഞ്ഞൊരുങ്ങി വന്നൂ കേരളശ്രീ ദേവിയാളേ ചാരെ വന്നാലും (പുള്ളിമാൻ..) സാസസ ഗമപാ ഗമ രിമഗരിസാ രിനി സാസസ ഗമപാ ഗമ രിമഗരിസാ പത നുരഞ്ഞു പകൽ മയങ്ങി വീണു നഗരസന്ധ്യ ദീപജാലമേന്തി (2) നൃത്തലോലമായ് രാജവീഥികള്‍ പ്രേമമന്ത്രമായ് രാഗധാരയായ് യാമിനീ വരൂ എത്ര കാലമായ് കാത്തിരുന്നു നാം ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ (പുള്ളിമാൻ..) |