വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | എം എം കീരവാണി |
ഗാനരചന | പി കെ ഗോപി |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:24.
പൊന്നരളിക്കൊമ്പിലേ കുയിലേ പറയൂ നിന്റെയുള്ളു നിറയേ പ്രണയമോ ഈ മൌനമുത്തങ്ങളാരോമലേ ഒളിച്ചു വെയ്ക്കുന്നു ഞാന്‍ നിനക്കു കൈമാറുവാന്‍ (പൊന്നരളി...) ഈ മൃദുഹിമമലരിതള് വിതറുന്ന നേരങ്ങളില്‍ നേര്‍ത്തൊരു സ്വരമധുരിമ ഒഴുകുന്ന തീരങ്ങളില്‍ ആത്മാവിലേകാന്ത മന്ദാനിലൻ ആലോലമാടുന്ന വൃന്ദാവനം സ്മരണയില്‍ ഉണരാന്‍ നിര്‍വൃതി നുണയാൻ എനിക്കു നീ നല്‍കുമോ ഒരിറ്റു സ്നേഹാമൃതം (പൊന്നരളി..) ഈ പുതു പുതു മഴയുടെ കുളിരിന്റെ ആലിംഗനം തേടിയ മിഴിയിണയുടെ ശൃംഗാര സങ്കീര്‍ത്തനം ഞാനോമനിക്കുന്ന പൊന്‍ മോതിരം നീ സ്വീകരിക്കുന്നോരീ വേളയില്‍ ഹൃദയവികാരം പകരുമൊരഴകില് നിനക്കു നല്കുന്നിതാ നിറഞ്ഞ സ്നേഹാമൃതം(പൊന്നരളി..) |