ഒരു തങ്കത്താരം (നഗരത്തില്‍ സംസാരവിഷയം )
This page was generated on May 6, 2024, 6:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:24.
 
ഏഹേ ഹേ ആഹാ ഹാ ആ..
ലാലാ ലാലലാലാ ലാലലാലലാലാ ഊഹുഹും ഊം
ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ
ഒഴിയുന്നു മുത്തും പൊന്നും മന്ത്രപ്പുലരിയിൽ
വരവായി രാജാ പനിനീർപ്പൂ റോജാ ഇതിലേ
ഞൊറി മാടിയ പൊൻ ചിറകുള്ളൊരു തേരിൽ
ആഹാ ജാലം ജാലംമോഹസാഗരം
(ഒരു തങ്കത്താരം ,........)

തരുണീ മനസ്സുകൾ ആരാധനയായ് നിറയും ലഹരിയിൽ ആറാടും
ആ...ആ...ആ...
നറുവെണ്ണയിലെ താമരനൂലായ് അലിയാം പ്രണയിനി വന്നാലും
സാഗര നീലിമ മിഴിയിൽ ചോരും (2)
മതിമുഖി വരൂ സഖി ചാരെ
കൊമ്പു കുഴലമ്പാരി പഞ്ചാരി മേളങ്ങൾ
പന്തലിടുമെമ്പാടും സന്തോഷക്കാലങ്ങൾ
കോടിപതിമാർ ദിനം തേ ടിവരുമെങ്കിലും
ഒരു നേരിയ പുഞ്ചിരി ഏകിടും എന്നാളും
(ഒരു തങ്കത്താരം ,........)

മന്നാധിമന്നൻ രാജാധിരാജൻ \\
വീരാളിയിൽ വീരനായ് തിരശ്ശീലകളിൽ
ശൃംഗാരക്കാതൽ സംഗീത പൈതൽ
യുവകോമളനായകൻ വിലസും പല നാൾ
നാളെയുടെ പൂക്കാലം പന്താടും താരകമായ്
നാടിനൊരു നേതാവായ് മാവേലി കാലടികൾ
പിന്തുടരുമായിരം സുന്ദരവിഭാവനം
കനിയായിടും ആയതിനെന്തിനു സന്ദേഹം
(ഒരു തങ്കത്താരം ,........)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts