വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കക്ക രവി ,കാർത്തിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:18.
ജന്മങ്ങള്തന് കല്പടവുകളില് നമ്മളൊന്നിച്ചിരുന്നു പാടി പാടിയ പാട്ടുകള്‍ക്കെല്ലാം ഒരേ പല്ലവിയായിരുന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു (ജന്മങ്ങള്...) സ്നേഹത്താല്‍ കത്തിജ്വലിക്കും സൂര്യദേവന് തഴുകുമ്പോള്‍ ആര്‍ദ്രയാം ഭൂമിതന്നാത്മാവ് പാടുന്നു നിന്നെ ഞാന്‍ സ്നേഹിക്കുന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു (ജന്മങ്ങള്...) വേര്‍പെടും വേളയില്‍പോലും പിന്നില്‍ ഏതോ വിജനതയില്‍ പിന്നിലാവായ് വന്നു മന്ദഹസിക്കുന്ന നിന്നെ ഞാന്‍ സ്നേഹിക്കുന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു (ജന്മങ്ങള്...) |