ഇന്നെന്റെ നെഞ്ചിൽ (റെഡ്‌ സല്യുട്‌ )
This page was generated on May 1, 2024, 3:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2013 22:30:13.
ഏനെന്റെ ചങ്കിലെ തീയില് കാച്ചിയ കൊയ്ത്തരിവാളുകൊണ്ട്
നെല്ലായ നെല്ലൊക്കെ കൊയ്തുമെതിച്ചിട്ട് രാജാവായ് മാറുമെടാ

കാര്‍നിറമുള്ളൊരു മാനത്തു നേരിന്റെ സൂര്യനുദിക്കുമെടാ

ആയിരം കൈയുള്ള സൂര്യനെപ്പോലന്ന് നന്മ വിളങ്ങുമെടാ
തിന്മക്കന്ന് കരിയുമെടാ

തീണ്ടണ കൂട്ടരെ കാണുമ്പോ തമ്പ്രാന് കണ്ണു ചുവക്കുമെടാ
പടിവാതിലടയ്ക്കുമെടാ

ആ വാതില് തല്ലിത്തകര്‍ത്തിട്ടാ മുറ്റത്ത്
കൊട്ടാരം കെട്ടുമെടാ നമ്മള് കൊട്ടാരം കെട്ടുമെടാ

ഏനെന്റെ ചങ്കിലെ തീയില് കാച്ചിയ കൊയ്ത്തരിവാളുകൊണ്ട്
നെല്ലായ നെല്ലൊക്കെ കൊയ്തുമെതിച്ചിട്ട് രാജാവായ് മാറുമെടാ

വീറോടെ നിന്ന കരിമ്പാറക്കെട്ടിനെ വെട്ടിപ്പിളര്‍ക്കുമെടാ
കൊടുങ്കാറ്റായി മാറുമെടാ

അക്കൊടുങ്കാറ്റിനെ പെട്ടിയില്‍ പൂട്ടുവാന്‍
ആവതില്ലാര്‍ക്കുമെടാ ഇനി ആവുകില്ലാര്‍ക്കുമെടാ

ഏനെന്റെ ചങ്കിലെ തീയില് കാച്ചിയ കൊയ്ത്തരിവാളുകൊണ്ട്
നെല്ലായ നെല്ലൊക്കെ കൊയ്തുമെതിച്ചിട്ട് രാജാവായ് മാറുമെടാ
കാര്‍നിറമുള്ളൊരു മാനത്തു നേരിന്റെ സൂര്യനുദിക്കുമെടാ
കാര്‍നിറമുള്ളൊരു മാനത്തു നേരിന്റെ സൂര്യനുദിക്കുമെടാ
ആയിരം കൈയുള്ള സൂര്യനെപ്പോലന്ന് നന്മ വിളങ്ങുമെടാ
തിന്മക്കന്ന് കരിയുമെടാ
ഏനെന്റെ ചങ്കിലെ തീയില് കാച്ചിയ കൊയ്ത്തരിവാളുകൊണ്ട്
നെല്ലായ നെല്ലൊക്കെ കൊയ്തുമെതിച്ചിട്ട് രാജാവായ് മാറുമെടാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts