ആറ്റിൻ മണപ്പുറത്തരയാലിൻ (ആഭിജാത്യം‌ )
This page was generated on May 3, 2024, 12:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍അമ്പിളി രാജശേഖരൻ ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ശാരദ ,അടൂര്‍ ഭാസി ,ശങ്കരാടി ,എസ് പി പിള്ള ,ഫിലോമിന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:12.




ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്തു
ആനന്ദം പാടിയിരിക്കും തത്ത
തത്തയ്ക്കു പുടമുറി താലികെട്ട്‌
ചിരിക്കുന്നു തത്ത പാടുന്നു തത്ത (ആറ്റിൻ)

തട്ടാനെ വരുത്തുന്നു പൊൻതൂക്കി കൊടുക്കുന്നു
താലിയും പരത്തുന്നു തത്തമ്മയ്ക്ക്‌ (തട്ടാനെ)
ആദിത്യ ശോഭയും മിന്നും പോലെ
കുന്നത്തെ കൊന്നയും പൂത്ത പോലെ
(തത്തയ്ക്കു)

പട്ടു ചരടിന്മേൽ താലിയും കെട്ടി
താലിയും കെട്ടി സഭയിലിറങ്ങി (പട്ടു)
ചിരിക്കുന്നു തത്തമ്മ പാടുന്നു തത്തമ്മ
തത്തയ്ക്കു പുടമുറി താലികെട്ട്‌
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts