കാത്തിരുന്ന മണവാളന്‍ (ഖലാസി )
This page was generated on April 30, 2024, 6:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:11.
 
കാത്തിരുന്ന മണവാളനണയുമ്പോൾ കരൾ
കൂട്ടിനുള്ളിൽ മണിത്തത്തയുണരുമ്പോൾ (2)
പൂങ്കിനാവിൽ കണ്ട മാരൻ വിളിക്കുമ്പോൾ
ചിരി പൂവിനുള്ളിൽ കള്ളനാണം നിറയുമ്പോൾ
കവിളിണ കുങ്കുമമണിയുകയായി
കവിളിണ കുങ്കുമമണിയുകയായി
മിഴിയിതളിൽ ചിരി തെളിയുകയായി
മാറിടമിന്നു തുടിക്കുകയായി
(കാത്തിരുന്ന മണവാളനണയുമ്പോൾ ...)

മയ്യെഴുതിച്ചൊരു കണ്ണല്ലേ
കണ്ണിൽ കിനാവിൻ നിലാവല്ലേ (2)
ആരും കൊതിക്കുന്ന പെണ്ണല്ലേ
പെണ്ണിവൾ മാരിവിൽ പൂവല്ലേ (2)
തങ്കക്കൈവളയൊന്നു കിലുങ്ങും (2)
മുത്തുവിളക്കുകൾ കണ്ണിമ പൂട്ടും
മണിയറ മലരുകൾ ഇക്കിളി ചൂടും
(കാത്തിരുന്ന മണവാളനണയുമ്പോൾ ...)

മാന്തളിരൊത്തൊരു ചുണ്ടാണെ
ചുണ്ടത്തു പുഞ്ചിരിച്ചെണ്ടാണേ (2)
മാതളപ്പൂവൊത്ത പെണ്ണാണേ
പെണ്ണിനു പത്തരമാറ്റാണേ (2)
മതികല ജാലകവാതിലിലണയും (2)
പാതിയുറക്കം മിഴികളിലലിയും
പുതിയൊരു പുളകം നിന്നെ പൊതിയും
(കാത്തിരുന്ന മണവാളനണയുമ്പോൾ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts