ഓംകാരത്തില്‍ അലിഞ്ഞ (സൂര്യനെ മോഹിച്ച പെണ്‍കുട്ടി )
This page was generated on April 26, 2024, 3:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനകോന്നിയുര്‍ ഭാസ്‌ ,ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2012 03:34:14.

ഓംകാരത്തിലണിഞ്ഞ പൊരുളായ് സൃഷ്ടിച്ചു ചൈതന്യമായ്
ഓരോ ജീവനുമുൾപുളകമായ് പ്രേമത്തിനാകാരമായ്
കാലത്തിന്റെ കരത്തിലമരും വീണയ്ക്കു ഹൃദ്സ്പന്ദമായ്
മേവും രൂപമേ നീയുണർന്നു യമുനാതീരത്തു കാർവർണ്ണനായ്....

മുകിൽവർണ്ണൻ നുകരുന്ന മുരളീമരന്ദമോ
അമൃതോ സുരഗംഗയോ രാധേ
നീളും ചിലമ്പിൻ സ്വരം
(മുകിൽവർണ്ണൻ...)

ഓരോ മാദകരാവിതിൽ
തൂവൂ പ്രണയഗാനാമൃതം
ഈ വസന്ത ഹംസകേളീ
ഓമനത്തെന്നലിൽ ശാരികേ
ഓരോ മാദകരാവിതിൽ
തൂവൂ പ്രണയഗാനാമൃതം

ആടും നീലനീർച്ചാലുകൾ
കാളിന്ദിയിൽ സുഖദഹർഷോൽസവം
കൈവളകൾ തമ്മിലോതും
കാമമോഹാഗ്രഹ മർമ്മരം
ആടും നീലനീർച്ചാലുകൾ
കാളിന്ദിയിൽ സുഖദഹർഷോൽസവം

ത തക തജ്ജനു തധിം തകിട
തകം കിടംതരികിടതം
ത തരികിണ തകം തരികിടതക
തരികിടജം തരികിടജം തരികിടജം
മുകിൽവർണ്ണൻ നുകരുന്ന മുരളീമരന്ദമോ
അമൃതോ സുരഗംഗയോ രാധേ
നീളും ചിലമ്പിൻ സ്വരം...
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts