പെട പെട (ചെമ്മീന്‍കെട്ട്‌ )
This page was generated on May 4, 2024, 1:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കൃഷ്ണചന്ദ്രന്‍
രാഗംമാണ്ഡ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:56.



പെട പെട പെടക്കണ കോയീനേ പോലെ
കുണുങ്ങിക്കൊണ്ടോടണ ബീവി
അന്റെ ബളയിട്ട കൈ കൊണ്ട്
ബിരിയാണി ബെച്ച് തിന്നാനുണ്ടൊരു പൂതി

മയ്യണിക്കണ്മുന കൊണ്ടു നീ
കൽബിലെഴുതിയൊരായിരം കെസ്സ്
ആ കെസ്സുകൾ മൂളി മൂളിനടക്കുമ്പം
ഇളകണു ഞമ്മക്ക് നൊസ്സ്
മൊഞ്ചിലും മൊഞ്ചുള്ള മോളെ
എന്റെ നെഞ്ചു തകർക്കല്ലേ നാളേ നാളെ നാളേ
(പെട...)

തത്തമ്മ ചുണ്ടിൽ നിൻ അരിമുല്ല പോലെ
വെതറണോരായിരം മുത്ത്
ആ മുത്തുകൾ ചൂടി ചൂടിയിരിക്കുമ്പം
വളരണു ഞമ്മളിൽ മത്ത്
പൂവിലും മുന്തിയ പൂവേ
എന്നെ നോവിലിറക്കല്ലേ നാളെ നാളെ നാളെ
(പെട..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts