ദൂരേ കനലായ്‌ (വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്‌)
This page was generated on March 28, 2024, 11:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഷക്കീര്‍ ജാക്സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി ,ബാലു കിരിയത്ത്
ഗായകര്‍അൻസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:44.

ദൂരെ കനലായി എരിയുന്ന സൂര്യന്‍
നീറും മനസ്സോടെ തേങ്ങുന്നു ഭൂമി
ശ്യാമമേഘങ്ങള്‍ ഗതിമാറിയൊഴുകി
സ്നേഹതീരങ്ങള്‍ മരുഭൂമിയായി..
ചതിയുടെ നിഴലില്‍ ഭയമരുതരുതേ
വിധിയുടെ വഴിയില്‍ മിഴിനനയരുതേ
ത്യാഗമാതാവിന്‍ ഭാവം..
നന്മചോരാത്ത ജീവന്റെ ത്യാഗം
ദൂരെ കനലായി എരിയുന്ന സൂര്യന്‍

ശുഭയാത്ര പോകാമോ മഴമേഘമേ
അനുയാത്ര ചെയ്യാനായ്‌ മനം കേഴുന്നു ..(2)
ചില്ലു പോലെ വീണുടഞ്ഞു
പെണ്ണിന്‍ മംഗല്യയോഗം
സ്വരമിടറുന്നു അകലുന്നു ഭാഗ്യം
(ദൂരെ...)

അരുതാത്ത വഴിയേ നീ പോകുന്നുവോ
തറവാടിന്‍ നിറദീപം അണയുന്നുവോ (2)
ദൂരെ എങ്ങോ പോയ്‌മറഞ്ഞു
സ്നേഹസൌഭാഗ്യമെല്ലാം
മനമുരുകുന്നു നിറയുന്നു ശോകം
(ദൂരെ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts