വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | പന്തളം സുധാകരൻ |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ധര്‍മവതി |
അഭിനേതാക്കള്‍ | ജയറാം ,ശ്രുതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:42.
എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി നിറമേഴും വിരിയുംപോല്‍ കണിയായണി- ഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ (എന്റെ...) കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍, എന്റെ കണ്ണില്‍ തിളങ്ങുന്നു നിന് മുഖം കാലങ്ങളീ പുഷ്പവീഥിയില്‍ മലര്- ത്താലങ്ങളേന്തുന്നു പിന്നെയും കൂടറിയാതെന് ജീവനിലേതോ കുയിലണയുന്നു, തേന്‍ ചൊരിയുന്നു ഇണയുടെ ചിറകിനു തണലിനി നീ മാത്രം (എന്റെ...) ആരാമസന്ധ്യകള്‍ വന്നുവോ, നിറം- പോരാതെ നിന്നോടു ചേര്‍ന്നുവോ ഗന്ധര്‍വ്വദാഹങ്ങള്‍ വന്നു നിന് പ്രേമ- ഹിന്ദോളം കാതോര്‍ത്തു നിന്നുവോ സാഗരഗീതം ജീവിതമോഹം തീരമിതെന്നും കേള്‍ക്കുകയല്ലോ പിറവിയിലിനിയൊരു തുണയതു നീ മാത്രം (എന്റെ...) |