നദി നദി (ഷെവലിയാർ മിഖായേൽ )
This page was generated on April 28, 2024, 2:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജെ എം രാജു
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആനന്ദ് ബാബു ,ബേബി വിനോദിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:34.
നദി നദി നിളാനദി
സരാഗ സാഗരോന്മുഖി
പദേ പദേ വഴിഞ്ഞു നിന്‍
നിഗൂഢ കമ്രകാമിതം
(നദി...)

പ്രഭാതവും പ്രദോഷവും
പ്രശീത താപജാലവും
തടഞ്ഞതില്ല നിന്‍ ഗതി
സ്വയംവരാഭിലാഷിണി
മാറിലാഴിയേന്തുമീ
മഞ്ജുഗാന മഞ്ജരി
(നദി...)

വനങ്ങളും മഹാദ്രിയും
വസന്തരാജധാനിയും
വെടിഞ്ഞുപോന്നു നീ സതി
വികാരസിന്ധുഗാമിനി
സ്നേഹമെന്ന നോവിലും
വാര്‍ന്നു രാഗമാധുരി
(നദി...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts