ശശികല ചാര്‍ത്തിയ (ദേവരാഗം)
This page was generated on May 1, 2024, 10:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം എം കീരവാണി
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര ,എം എം കീരവാണി
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍അരവിന്ദ് സ്വാമി ,ശ്രീദേവി ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2022 23:42:06.


ശശികല ചാര്‍ത്തിയ ദീപാവലയം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം [2]
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ

വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം... സഞ്ചിതതാളം...
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം [4]

കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി...
ലക്ഷ്മീഭാവം നടമാടി...
ചഞ്ചലപാദം... മഞ്ജുളനാദം...
മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം [4]

(ശശികല)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts