വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് ,Vaishavi Mahanth |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:16.
ഓമനത്തിങ്കളുറങ്ങ് നീലവാനം ഈ നിലാവിൽ പൂന്തൊട്ടിലാട്ടുകയായ് പോരൂ രാപ്പാടീ പാടാൻ വരൂ ഓമനത്തിങ്കളുറങ്ങ് കാൽ വിരലുണ്ണുന്നൊരാലിലക്കണ്ണനെ ഞാൻ കണി കാണുകയോ ചായുറങ്ങീടുവാൻ ചന്ദനപ്പൂമഞ്ചം ഞാൻ നിനക്കായൊരുക്കീ പൊൻ മണിച്ചെപ്പുമായ് വന്നു കിനാവുകൾ കണ്മണീ നീയുറങ്ങ് (ഓമനത്തിങ്കളുറങ്ങ്..) ശാരദരാവുകൾ നെറ്റിയിൽ ചാർത്തുന്ന ചാരുനിലാക്കുറിയോ ആയിരം നോൽമ്പുകൾ നോറ്റതിൻ പുണ്യമോ തേടിയ പാലമൃതോ ഈത്തറവാട്ടിന്റെ പൂമുഖമുറ്റത്തെ പൊൽ തുളസിക്കതിരോ (ഓമനത്തിങ്കളുറങ്ങ്...) |