വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:34.
പാട്ടുപാടി പാട്ടുപാടി പാട്ടിലാക്കി മാനസം.. പാട്ടുപാടി പാട്ടുപാടി പാട്ടിലാക്കി മാനസം പാട്ടുകാരാ പാവമെന്നോടെന്തിനിനിയും നീരസം (പാട്ടുപാടി) ശൂന്യമാമെന്‍ ജീവിതത്തില്‍ വന്നുദിച്ച താരമേ ശൂന്യമാമെന്‍ ജീവിതത്തില്‍ വന്നുദിച്ച താരമേ നീ പൊലിഞ്ഞു പോകരുതേ ജീവിതാശാദീപമേ നീ പൊലിഞ്ഞു പോകരുതേ ജീവിതാശാദീപമേ (പാട്ടുപാടി) ഹൃദയവീണയില്‍ രാഗവീചികള്‍ മീട്ടിയുണര്‍ത്തിയ ഗായകാ ഹൃദയവീണയില്‍ രാഗവീചികള്‍ മീട്ടിയുണര്‍ത്തിയ ഗായകാ ഒരു മനോഹരമന്ദഹാസം ചൊരിയൂ നീ എന്‍ നായകാ ഒരു മനോഹരമന്ദഹാസം ചൊരിയൂ നീ എന്‍ നായകാ (പാട്ടുപാടി) |