വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | മനോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:09.
തീരത്ത് ചെങ്കതിരു വീഴുമ്പം മാനത്തെ ചീനവല താഴുമ്പം ഓരത്തെ പഞ്ചാരമണ്ണിൽ തീയൂതും തെമ്മാടിക്കാറ്റേ തീ പാറും പാട്ടൊന്നു താ നിരത്തു പാട്ടിൻ സ്വരത്തിനൊക്കണം കറുത്ത പാട്ടിൻ കരുത്തു കാട്ടണം കടത്തുകാരിക്കു കൂട്ടായ് ചേലൊത്ത പാട്ടായ് വാ (തീരത്ത്...) ചെമ്പരുന്തു പോലെ കടൽ മേലേ മേലേ ഒന്നു ചുറ്റി പാറി വരണം വിണ്ണിൻ ചെമ്പഴുക്ക ഒന്നു മുറുക്കാനായ് ആഹാ മമ്മദിനു കൊണ്ടുക്കൊടുക്കാം ഹേയ് മാനത്തെ അരിക്കിലാമ്പിൻ തീ താഴ്ത്തി വെച്ചും കൊണ്ട് മൂവന്തിപ്പെണിന്നു പോയല്ലോ എണ്ണ വാങ്ങി വിളക്കിലു നിറച്ചൊഴിച്ച് റാന്തൽ പുരിയേട്ടയെന്ന് വിളിച്ചും കൊണ്ട് അന്തിക്കള്ളു മോന്തിക്കൊണ്ട് അന്തപ്പായി എഴുന്നള്ളി പകിട പന്ത്രണ്ട് (തീരത്ത്...) ചെമ്പരുത്തിച്ചേലിലുള്ള പെണ്ണിൻ കൈയ്യാൽ അയ്യാ ചന്തമൊന്നു കണ്ടു വരണം അയ്യാ ചമ്പക്കര കായൽ വരെ പോയി അയ്യാ വള്ളം കളി കണ്ടു വരണം ഹേയ് ചെന്തീയിൽ വിരിഞ്ഞ പെണ്ണേ ചെമ്പട്ടും അണിഞ്ഞ പെണ്ണേ ഈ രാവിൽ ചേർന്നൊന്നു പാടാൻ വാ കുപ്പിവളേം ചന്തുപൊട്ടും വാങ്ങിത്തന്നിടാം കൊച്ചിയിലെ കാശി പോലും കാട്ടിത്തന്നീടാം എന്തും വാങ്ങികൊടുത്താലും നിന്റടവ് നടക്കില്ല അവളു വരത്തില്ല (തീരത്ത്...) |