ദൈവമെവിടെ (മിടുമിടുക്കി )
This page was generated on May 1, 2024, 8:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
അഭിനേതാക്കള്‍സത്യന്‍ ,കൊട്ടാരക്കര ശ്രീധരൻ നായർ ,അംബിക സുകുമാരൻ ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:32.


ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ ദൈവമെവിടെ
മണ്ണിലെ ദുഖത്തിന്‍ ചുമടുതാങ്ങിയായ്
പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടേ-
ദൈവമെവിടേ

പണ്ടു സീതയൊഴുക്കിയ കണ്ണീര്‍
വീണ്ടും പലകുറി കണ്ടൂ കാലം
ശീലാവതിയും ദേവയാനിയും
ശീലാവതിയും ദേവയാനിയും
വീണ്ടും പിറന്നതും കണ്ടൂ കാലം
(ദൈവമെവിടേ)

മര്‍ത്ത്യനെന്ന മനോഹര നാമം
മാംസദാഹത്തിന്‍ പര്യായമായി
ത്യാഗമെന്ന മനോഹര നാമം
പ്രേമഭംഗത്തിന്‍ പര്യായമായി
(ദൈവമെവിടേ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts