വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയറാം ,ഉർവ്വശി ,ജഗദീഷ് ,ഉഷ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:57.
ശാരോണിൽ വിരിയും ശോശന്നപ്പൂവേ ശാലീനയല്ലോ നീ (2) നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും തേൻതുമ്പിയെന്നും ഞാൻ മനസ്സിന്റെ അകത്തളത്തൊരു വട്ടം ഉണരുവാൻ എനിക്കു നീ ഇടം തരുമോ ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന പരിമളമൊരു നുള്ളു കടം തരുമോ (ശാരോണിൽ..) കന്നിച്ചെമ്മുന്തിരി വള്ളി നിൻ മെയ്യിൽ കിന്നരി തുള്ളി ആവേശം പൂപ്പന്തലായ് നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ വീഞ്ഞൂറും പനിനീർ മാതളം പനിമലരിൻ തളിരിതളിൽ കൊതി നുണയും തുമ്പീ നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം (ശാരോനിൽ..) മാർബിൾ വെൺകല്ലു കടഞ്ഞ് മാമ്പൂവിൻ മേനി നനഞ്ഞു സീയോണിൻ മഞ്ഞിൻതുള്ളി ഓശാന പാടാം കുർബാന കൊള്ളാം ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ സമരിയയിൽ പുലരികളിൽ പൊഴിയുമിളംമഞ്ഞിൽ നാം കണികളായ് കുളിരണിയാം ജന്മം ജന്മം (ശാരോനിൽ..) |