വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:30.
Chandrodhayathile chandana mazhayile ചന്ദ്രോദയത്തിലെ ചന്ദനമഴയിലെ സന്ധ്യാ മേഘമായ് വന്നൂ ഞാന്‍ വന്നൂ ഞാന്‍ വന്നൂ ഞാന്‍ യക്ഷിപ്രതിമകള്‍ കല് വിളക്കേന്തിയ ചിത്ര തൂണും ചാരി നീഹാരാര്‍ദ്ര നിശാമണ്ഡപത്തില് നീയിരിക്കുന്നതു കണ്ടൂ കാമുക നീയിരിക്കുന്നതു കണ്ടൂ ആ....ആ.....ആ..... (ചന്ദ്രോദയത്തിലെ...) വിദ്യുല്ലതികകള്‍ നിന് ചിത്രമെഴുതിയ സ്വപ്ന ചുമരിന്നരികില്‍ എല്ലാം മറന്നു നിന് പൂമുടിമെത്തയില് എന്നുമുറങ്ങുവാന് വന്നൂ രാത്രിയില്‍ എന്നുമുറങ്ങുവാന് വന്നൂ ആ...ആ....ആ...... (ചന്ദ്രോദയത്തിലെ...) |