ചില്ലുജന്നലിന്റെ അരികില്‍ (മാട്ടുപ്പെട്ടി മച്ചാൻ )
This page was generated on May 3, 2024, 1:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംതങ്കരാജ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ശ്രീ ലക്ഷ്മി ,ബൈജു ,മാതു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:33.
 
(സ്ത്രീ) ചില്ലു ജന്നലിന്റെ അരികില്‍ പൂത്തു നിന്ന തേന്‍കിനാവേ
എന്തിനെന്റെ മാനസത്തിന്‍ വാതിലില്‍ വന്നു നീ
(പു) അരുതേ നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ
എന്‍ മനസ്സിന്‍ മഞ്ചലില്‍ നിന്‍ ശയ്യയൊരുക്കീടാം
ഞാന്‍ പാടിയുറക്കീടാം
(ഡു) കാലങ്ങല്‍ പോയാലും കാതങ്ങള്‍ നിന്നാലും
നീയെന്‍ ജീവനല്ലേ

(പു) കണ്ടതു് അടിയനു തേടി നടന്നൊരു നാടന്‍ കാമുകനല്ല ഞാന്‍
(സ്ത്രീ) മഞ്ഞല മൂടും തെന്നലിലാടും ഞാനൊരു നാടന്‍പെണ്ണല്ല
(പു) കണ്ടതു് അടിയനു തേടി നടന്നൊരു നാടന്‍ കാമുകനല്ല ഞാന്‍
(സ്ത്രീ) മഞ്ഞല മൂടും തെന്നലിലാടും ഞാനൊരു നാടന്‍പെണ്ണല്ല
(പു) ഒരു പിടി മധുരമിതൊരു ചെറുകരളിനു മാത്രം
(സ്ത്രീ) ആരാരോ ആരോ മനസ്സിലെ മണിയറയില്‍
(പു) അരുതേ നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ
എന്‍മനസ്സിന്‍ മഞ്ചിലില്‍ നിന്‍ ശയ്യയൊരുക്കീടാം
ഞാന്‍ പാടിയുറക്കീടാം

(സ്ത്രീ) ഇത്തിരിയകലെയൊരുത്തിരി പണിതൊരു ചിത്തിരമാളിക മേലേ നാം
(പു) നെഞ്ചിലെ മോഹം കുമ്പിളിലാക്കി പൊന്‍പൂമൊട്ടിനു താരാട്ടാന്‍
(സ്ത്രീ) ഇത്തിരിയകലെയൊരുത്തിരി പണിതൊരു ചിത്തിരമാളിക മേലേ നാം
(പു) നെഞ്ചിലെ മോഹം കുമ്പിളിലാക്കി പൊന്‍പൂമൊട്ടിനു താരാട്ടാന്‍
(സ്ത്രീ) ചിന്നമദസ്സുഖം മൂടി കുസൃതികളറിയാരുതാരും
(പു) നിന്‍ മാനം പോലും ചൊടികളിലമൃതേകും

(പു) അരുതേ നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ
എന്‍മനസ്സിന്‍ മഞ്ചിലില്‍ നിന്‍ ശയ്യയൊരുക്കീടാം
ഞാന്‍ പാടിയുറക്കീടാം
(ഡു) കാലങ്ങല്‍ പോയാലും കാതങ്ങള്‍ നിന്നാലും
നീയെന്‍ ജീവനല്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts