ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ (സ്ഫടികം)
This page was generated on April 25, 2024, 1:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:28.


.
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന
(ഓർമ്മകൾ..)

ദൂരെ ദൂരെ ബാല്യമെന്ന തീരം
മേലേ വാനിൻ മേലെ സ്നേഹമാകും താരം
പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല
മുരളി തൻ ഗീതം ദൂരേ
(ഓർമ്മകൾ..)


പാടി ആടിപ്പാടി ആശയാം രാപ്പാടി
തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂമെത്ത തീർക്കും
വേണുവിൻ ഗാനം ദൂരേ
(ഓർമ്മകൾ..)
.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts