റംസാന്‍ നിലാവൊത്ത (ബോയ്‌ ഫ്രണ്ട്‌ )
This page was generated on April 26, 2024, 4:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംദേശ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:26.

 റംസാൻ നിലാവൊത്ത പെണ്ണ്...
ആ..ആ.ആ.അ
റംസാൻ നിലാവൊത്ത പെണ്ണല്ലേ രംഗീലപ്പെണ്ണല്ലേ
തങ്കക്കിനാവിന്റെ കസവല്ലേ കല്യാണപ്പെണ്ണല്ലേ
ഏഴാം കടലിന്നക്കരെ നിന്ന് വന്നേ പെണ്ണേ പൂമാരൻ
(റംസാൻ..)

കണ്ടിട്ടും കണ്ടിട്ടും ഒളിച്ചൊന്നു കാണാൻ
കൊതിക്കണ കടക്കണ്ണ്
പെണ്ണിൻ മയ്യിട്ട കള്ളക്കണ്ണ്
മാനസമൈനയെ മനസ്സിനു നിനച്ച് മയങ്ങണു മണവാളൻ
പുഞ്ചിരി നിറയെ പൂവമ്പ്
നിൻ ഖൽബിലു നിറയെ കുളിരമ്പ്
അടക്കം പറയണു പൂങ്കാറ്റിൽ
നല്ലത്തറു മണക്കണ കല്യാണം
ഇന്നാണല്ലോ കല്യാണം
(റംസാൻ..)



കിങ്ങിണിത്തുമ്പിയെ പിടിക്കണ പ്രായം
കഴിഞ്ഞെടീ കുട്ടിക്കുരുവീ
പ്രായം കഴിഞ്ഞെടീ ചിട്ടിക്കുരുവീ
പൊട്ടാസു പൊട്ടിച്ചു നടന്നൊരു കാലം കഴിഞ്ഞെടീ
മൊഹബത്തിൻ കണ്ണേ
ഇന്നിനി രാവിൻ മണിയറയിൽ അമ്പിളിമാമൻ വരുമല്ലോ
അറബിക്കഥയുടെ മഞ്ചലിലേറി രാജകുമാരൻ വരുമല്ലോ
ഇന്നാണല്ലോ കല്യാണം
(റംസാൻ..)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts