ഗംഗേ തുടിയിൽ (വടക്കും നാഥൻ )
This page was generated on April 27, 2024, 7:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമധ്യമാദി സാരംഗ്
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:23.

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗംഗേ.....................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ

ഗംഗേ................. ഗംഗേ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
മാംഗല്യ മണികുങ്കുമം നിനക്കായ് മാലേയ സന്ധ്യ ഒരുക്കി (൨)
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തുളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ
പൂനിലാവില്‍ ആടും അരളി മരം പോലെ - ഗംഗേ
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ................... ഗംഗേ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഏകാന്ത പദയാത്രയില്‍ മനസ്സിന്‍റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു (൨)
നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു
പൊന്‍ തൂവല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി

ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജലതീര്‍ത്ഥം

സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
ഗംഗേ......................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ..................... ഗംഗേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts