നീലത്തടാകങ്ങളോ [M] (ബൽറാം vs താരാദാസ്‌ )
This page was generated on April 19, 2024, 7:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,കത്രീന കൈഫ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:10.

ഛിം ഛക ഛക ഛിം ഛക ഛക (3)

നീലത്തടാകങ്ങളോ സഖി
നിന്‍ നീല നയനങ്ങളോ
കാര്‍മേഘമോ വാര്‍കൂന്തലോ
പൊന്നാമ്പലോ പൊന്മേനിയോ
ഹേമാംഗ ലാവണ്യമേ
ആത്മാവിലെ വര്‍ണ്ണങ്ങളായ്
വിടരുന്നിതെന്‍ കവിഭാവന
നീലത്തടാകങ്ങളോ സഖി
നിന്‍ നീല നയനങ്ങളോ
ഛിം ഛക ഛക ഛിം ഛക ഛക (2)

അധരം കുളിരമ്പിളി നിന്‍
ചിരിയില്‍ പ്രണയാംബരം
പരിഭവം കൊണ്ടു നീ പിന്‍തിരിയുമ്പോഴോ
മദനന്‍റെ മണിതംബുരു
മഞ്ജീരങ്ങള്‍ പാടുന്നു നിന്‍
മകരന്ദപദപല്ലവി
മൗനം പോലും സ്നേഹാലാപം
ഗാനം വീണാമന്ത്രം പോലെ
നീലത്തടാകങ്ങളോ സഖി
നിന്‍ നീല നയനങ്ങളോ
ഛിം ഛക ഛക ഛിം ഛക ഛക (2)

ശ്രുതിചേര്‍ന്നൊരീണങ്ങളില്‍ നിന്‍ അഴകിന്‍റെ താളങ്ങളില്‍
അലയടിച്ചുയരുന്ന സ്വരസാഗരങ്ങളില്‍
അനവദ്യ സംഗീതം നീ
ആരോഹണം അവരോഹണം
അതിലുണ്ടോരാന്തോളനം
മൗനം പോലും സ്നേഹാലാപം
ഗാനം വീണാമന്ത്രം പോലെ
(നീലത്തടാകങ്ങളോ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts