മനുഷ്യന്‍ കൊതിയ്ക്കുന്നു (കടൽ )
This page was generated on April 25, 2024, 4:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:28.



മനുഷ്യൻ കൊതിക്കുന്നു... ദൈവം വിധിക്കുന്നു..(2)
മനസ്സിന്റെ മാണിക്യ ശിൽപ്പങ്ങൾ തകരുന്നു
മധുരിക്കും സ്വപ്നങ്ങൾ മിഴിനീരിൽ അലിയുന്നു
മനുഷ്യൻ കൊതിക്കുന്നു... ദൈവം വിധിക്കുന്നു...

ഒരു പൂവു കിട്ടുമ്പോൾ ഒരു പൂവനം വേണം
ഒരു വനി കിട്ടുമ്പോൾ ഒരു വസന്തം വേണം
അഭിലാഷപുഷ്പങ്ങൾ ആയിരം വിടരുന്നു (2)
അവസാനം മരണത്തിൻ കൊടുങ്കാറ്റില്‍ കൊഴിയുന്നു
മനുഷ്യൻ കൊതിക്കുന്നു... ദൈവം വിധിക്കുന്നു...

കണ്ണുനീരൊപ്പുവാൻ സ്വർണ്ണത്തിനാകുമോ? (2)
കാഞ്ചനം ആത്മാവിൻ വേദന മാറ്റുമോ?
നിൻ നിണം വേർപ്പാക്കി നേടാത്ത നിധിയെല്ലാം
നിൻ ജീവ വേദിയിൽ ശാശ്വതമാകുമോ? (മനുഷ്യൻ കൊതിക്കുന്നു...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts