വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:25.
കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം കാറ്റിനെന്തു മോഹം കലിയിളകിത്തുള്ളാന് മോഹം (കടലിനെന്തു) ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ... കട്ടമരത്തോണിയേറി കരകാണാക്കടല്‍ നടുവില്‍ കട്ടമരത്തോണിയേറി കരകാണാക്കടല്‍ നടുവില്‍.. അലയിളക്കി നീന്തിവരും മീന്‍ പിടുത്തക്കാരനോ അലയിളക്കി നീന്തിവരും മീന്‍ പിടുത്തക്കാരനോ അരവയറു നിറയാന്‍ മോഹം അരവയറു നിറയാന്‍ മോഹം ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ... കാറ്റുലയ്ക്കും കക്കക്കുടിലില് കളിമണ്‍ വിളക്കിന്നരികില്‍ കടലില്‍ പോയ മുക്കുവനെ കാത്തിരിക്കും പെണ്ണിനോ കണ്ണുനീരു തോരാന്‍ മോഹം മോഹം കണ്ണുനീരു തോരാന്‍ മോഹം കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ.... |