ആരും കാണാതയ്യയ്യ (കടൽ )
This page was generated on April 27, 2024, 1:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എം എസ്‌ പദ്മ ,രേണുക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:25.

ആരും കാണാതയ്യയ്യാ അല്ലിപ്പൂക്കളിലയ്യയ്യാ(2)
ആരും കാണാതല്ലിപ്പൂക്കളില്‍
അങ്ങനെയിങ്ങനെ ചാഞ്ചാടി ആടി വരും
കാറ്റളിയാ കാറ്റളിയാ
കാണാത്തോനേ കാറ്റളിയാ
കാറ്റളിയാ കാറ്റളിയാ
കാണാത്തോനേ കാറ്റളിയാ

എവിടുന്നാണെന്‍ തിരുമേനി?
എങ്ങോട്ടാണെന്‍ തിരുമേനി?
ഇങ്ങനെ ചുറ്റിത്തിരിയാ‍നായി- ട്ടെത്തറ നാളായ് തിരുമേനി?
(ആരും കാണാതയ്യയ്യാ...)

കടലല്ലേ നിന്‍ പള്ളിയറ?
കായലിലല്ലേ കാപ്പികുടി?(കടലല്ലേ..)
പൂത്ത പടര്‍പ്പിന്നുള്ളിലുറങ്ങി
ഉണര്‍ന്നാലുടനൊരു കുമ്മിയടി
കുമ്മിയടി കുമ്മിയടി
കുമ്മിയടി കുമ്മിയടി
(ആരും കാണാതയ്യയ്യാ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts