മിണ്ടാതെടീ (തന്മാത്ര )
This page was generated on May 7, 2024, 10:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,ശ്രുതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മീര വാസുദേവ് ,അർജ്ജുൻ ലാൽ ,നിരഞ്ജന ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:05.

 
(സ്ത്രീ) ഓ... ഉം... രാരോ രാരോ

(പു) മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു
പോകൂ കാറ്റേ തളിര്‍ വിരല്‍ തൊടാതെ - പോകൂ

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു

വളര്‍ന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം ഇവനില്‍
തണല്‍മരം ഞാന്‍ നേടിയ ജന്മം കുരുന്നു പൂവായി മാറി
ആരോ ആരാരാരോ പൊന്നേ ആരാരാരോ
ഇനിയമ്മയായി ഞാന്‍ പാടാം മറന്നു പോയ താലോലം

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു

പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര
കനവിന്നക്കരയോ ഈ കരയോ ദൈവം ഉറങ്ങുന്നു
എവിടെ മൗനങ്ങള്‍ എവിടെ നാദങ്ങള്‍
ഇനിയെങ്ങാണാ തീരം നിറങ്ങള്‍ പൂക്കും നേരം

(മിണ്ടാതെടി കുയിലേ)

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു
ഉം... വാവാവോ
രാരോ രാരോ ഉം...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts