അഴകേ നിന്‍ (അമരം )
This page was generated on April 25, 2024, 2:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംദര്‍ബാരി കാനഡ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2013 07:25:41.

അഴകേ...നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ

അഴകേ നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരി ഇന്നു ഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ

തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്മൊഴി കേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാംകടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായ് ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ

പൂന്തുറയാകേ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ച്ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ കിനാപ്പാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊടിയില്‍ മേലേ തൂമുടിയില്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ................



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts