ഹൃദയരാഗ തന്ത്രി (അമരം )
This page was generated on May 3, 2024, 6:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍എൻ ലതിക
രാഗംഹമീര്‍ കല്യാണി
അഭിനേതാക്കള്‍മാതു ,മമ്മൂട്ടി ,കെ ആർ സാവിത്രി
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2021 06:02:29.

ഹൃദയരാഗതന്ത്രി മീട്ടി
സ്‌നേഹഗീതമേകിയും
കര്‍മ്മഭൂമി തളിരിടുന്ന
വര്‍ണ്ണമേകിയും
നമ്മില്‍ വാഴും ആദിനാമം
ഇന്നു വാഴ്‌ത്തിടാം
(ഹൃദയരാഗ)

ഞങ്ങള്‍ പാടുമീ സ്വരങ്ങള്‍
കീര്‍ത്തനങ്ങളാകണേ
ചോടുവയ്‌ക്കുമീ പദങ്ങള്‍
നൃത്തലോലമാകണേ
കുഞ്ഞുവീടിനുള്‍ക്കളങ്ങള്‍
സ്വര്‍ഗ്ഗമാകണേ
അമ്മ നല്‍കും ഉമ്മപോലും
അമൃതമാകണേ
പൂര്‍ണ്ണമീ ചരാചരങ്ങള്‍
ഗുരുവരങ്ങളാകണേ
(ഹൃദയരാഗ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts