വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ദര്ശന് രാമന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:20.
മോഹനകാനന കന്യകയാടും മംഗള തീരമുണര്‍ന്നു മോഹവിപഞ്ചിക താനേ മീട്ടിയ രാഗതരംഗിണി പാടി അഞ്ജനമിഴിയില് മയ്യെഴുതും യാമിനി പോലും മുത്തോലക്കൈയ്നീട്ടും പുലരാപ്പൊന്പുലരി വിരിഞ്ഞു.... (മോഹനകാനന......) പൊന്മകുടം തൊട്ടുവരും തൈത്തെന്നൽ കാവടിയില്‍ ചെങ്കദളി പൂമ്പൊടിയോ തേനോലും താരിതളോ(പൊന്മകുടം...) കളമൈന മൂളുന്ന രാക്കൊമ്പിലും ഇളമൈന കുറുകുന്ന മറുകൊമ്പിലും എന്നോമല്‍ കണ്മണിതന് പൊന്നോമല് പൂഞ്ചൊടിയില്‍ വാസന്തം തൊഴുതണയും പ്രേമത്തിന് മാധുരിയോ പറയാത്തതെന്തേ സഖീ... മൂകാംബരം പൂണ്ട ലാവണ്യമേ.... കൌമാരസ്മരണകളാൽ മലരുതിരും വാടികളില്‍ തിരുതുളസി തളിരുകളോ..പൂത്തുലയും ചെമ്പകമോ(കൌമാര..) ചെലേഴുമൊഴുകുന്ന മധുമാരിയില് ചൈതന്യം ഉലയുന്ന കൈക്കുമ്പിളില്‍ താരമ്പന്‍ കൈനീട്ടം പകരുമ്പോള്‍ മദമണിയും ചെഞ്ചുണ്ടില്‍ മദിയുതിരും യൗവ്വനമോ നിന്നുള്ളില്‍ അലിവാർന്നതെന്തേ സഖീ.... ഇളവാര്ന്നൊരെന്നാത്മഹർഷങ്ങളോ...... (മോഹനകാനന......) |