പൂന്തെന്നലേ (സവിധം )
This page was generated on April 20, 2024, 1:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,മാതു ,ശാന്തികൃഷ്ണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:58.



ആ..ആ‍....ആ.
ഗ മ നി ധ നി സാ ധ നി ധ പ
ആ...ആ..ആ.ആ
പൂന്തെന്നലേ മണിപ്പീലി തരൂ
പൊൻ മുകിലേ മാരിത്തൂവൽ തരൂ (2)
ദൂരേ കൊഞ്ചിച്ചിരിക്കുന്നതെന്തേ
പോരൂ തുള്ളിത്തുളുമ്പുന്നു ഹൃദയം
മാനത്തെ പൂമേട്ടിലെ വേളി പൊന്മണിമുത്തു തരൂ
മാനത്തെ പൂമേട്ടിലെ വേളി പൊന്മണിമുത്തു തരൂ
(പൂന്തെന്നലേ...

പൊൻ മയൂരവർണ്ണമാർന്ന മോഹങ്ങളേ മൃദുമോഹങ്ങളേ (2)
വാസന്തം വിടരും നിനവുകളും
കായാമ്പൂ വിരിയും കാമനയും
പൊന്നിൽ കുളിക്കുന്ന വൃശ്ചികരാത്രിയിൽ
മഞ്ഞിതളേകാൻ വരൂ
മാനസവീണയിതിൽ മധുമോഹനമായുണരൂ
നീലക്കടമ്പുകളിൽ കിളിചിന്തുകളായ് മൊഴിയൂ
(പൂന്തെന്നലേ...)

താരഹാരമേന്തി വന്ന പൂന്തിങ്കളേ കണിപൂന്തിങ്കളേ (2)
താഴമ്പൂവിടരും താഴ്വരയിൽ
മെല്ലെവരൂ കവിതകളാർന്നു വരൂ
ഓളം കിലുങ്ങുന്ന പാല്‍പ്പുഴയോരത്ത് കോരിത്തരിക്കാൻ വരൂ
നീലാമ്പൽ പൂക്കവിളിൽ വെള്ളിപൂമുഖമേന്തി വരൂ
നീലാഞ്ചിക്കൊമ്പുകളിൽ
നിലാപ്പാൽമണിതൂകി വരൂ
(പൂന്തെന്നലേ)...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts