കാനനസദനത്തിന്‍ (ചെകുത്താന്റെ കോട്ട )
This page was generated on May 4, 2024, 2:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:14.
കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന
കല്യാണസൌഗന്ധിക മലരേ
ഏതൊരു മാമുനി തന്‍ ശാപത്താല്‍ നീയിരുളില്‍
ഏകാന്തകാമുകിയായലയുന്നൂ - അലയുന്നൂ
(കാനനസദനത്തിന്‍)
കാണാത്ത കൊട്ടാരത്തിന്‍ കല്ലറവാതിലില്‍
കള്ളീമുള്‍ക്കാവല്‍ക്കാരുറങ്ങുമ്പോള്‍
നിന്നുടെ സ്വപ്നമാകും അമ്പലപ്രാവിനെ
കണ്ണീരിന്‍ കത്തുമായിട്ടയപ്പതെങ്ങോ
(കാനനസദനത്തിന്‍)
ചന്ദനവനങ്ങളില്‍ വീണ വായിക്കുമാ
ഗന്ധര്‍വന്‍ നിന്‍ ഗാനം കേട്ടെങ്കില്‍
പ്രേതലോകത്തിന്‍ തടവുകാരീ നിനക്കു
ശാപമോക്ഷം തന്നെങ്കില്‍.
(കാനനസദനത്തിന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts