രക്തസാക്ഷികളേ ലാൽസലാം (ചീഫ്‌ മിനിസ്റ്റര്‍ കെ. ആര്‍. ഗൗതമി )
This page was generated on April 25, 2024, 4:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംമോഹന്‍ സിതാര
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദേവന്‍ ,ഗീത ,ജോസ് പല്ലിശ്ശേരി ,കുഞ്ചൻ ,ചേർത്തല ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:37.

രക്തസാക്ഷികളേ ലാൽസലാം
ലാൽസലാം രക്തസാക്ഷികളേ
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌(2)
സിന്ദാബാദ്‌ സിന്ദാബാദ്‌ (2)
ചെന്നിണമൂറും വേന്നിക്കൊടികൾ
വിണ്ണിലുയർത്തീ മുന്നോട്ട്‌
സമത്വസുന്ദര നൂതനലോകം
പടുത്തുയർത്താൻ മുന്നോട്ട്‌
(ഇങ്ക്വിലാബ്‌..)

ചൊട്ട മുതൽക്കേ ചുടലവരേയ്ക്കും
പട്ടിണി തിന്നും കർഷകരേ
കഴലിൽ ചങ്ങല കെട്ടിപ്പൂട്ടിയ
തൊഴിലാളികളേ മർദ്ദിതരേ
(ഇങ്ക്വിലാബ്‌...)

പുതിയൊരു മന്ന് പിറക്കുന്നു
പുതിയൊരു വിണ്ണു വിളിക്കുന്നു
ജനാധിപത്യ വിപ്ലവം ലക്ഷ്യം
വിളിച്ചിടുന്നു മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
(ഇങ്ക്വിലാബ്‌...)

ചങ്ങലകൾ പൊടി പൊടിയായ്‌
തകർന്നു വീണ വിലങ്ങുകൾ
ഉണർന്നൂ ജനത വിപ്ലവവീര്യം
പുന്നപ്രയിൽ വയലാറിൽ
തടവറകൾ തൻ കവാടമെല്ലാം
തകർത്തൂ നവയുഗശക്തി
രാജധാനിയിൽ ചെങ്കൊടി പൊന്തി
ജനാധിപത്യം വിജയിച്ചൂ
വിജയിച്ചൂ വിജയിച്ചൂ വിജയിച്ചൂ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts