ദിസ് ലവ് (സുഖം സുഖകരം )
This page was generated on April 23, 2024, 10:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംരവീന്ദ്ര ജെയിന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,കെ ജയകുമാര്‍
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഹേഷ് ,റിയാസ് ഖാൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:19.


ദിസ് ലവ് ഈസ് സ്പോണ്‍സേഡ് ബൈ വീ റോയല്‍ ഫൈവ്
ദാഹം പുഴയായാല്‍ അനുരാഗം കളിയോടം
മൌനം വിണ്ണായാല്‍ അഭിലാഷം പൊന്മേഘം

ഓ.....
ഒരുമനസായ് കണ്ടു നാം ഹേമന്തമെന്തൊരു മോഹിനി
ഒരുനിമിഷം നേടി നാം ഇന്നോളമില്ലാത്ത നിര്‍വൃതി
കരളിലുണരും മധുരഗീതം നീയറിഞ്ഞോ ഇതുവരെ?
ദാഹം പുഴയായാല്‍ ............

ഇരുള്‍പടരും രാവിലും പൂര്‍ണ്ണേന്ദുവായ് നിന്‍ പുഞ്ചിരി
പുലരികളില്‍ പിന്നെയും പൂത്തുമ്പിയായ് നിന്‍ തേന്മൊഴി
ഈവികാരം ചിറകുനല്‍കും ദിവസമെല്ലാം മദഭരം
ഈക്കിനാക്കള്‍ ആര്‍ദ്രമാക്കും നിമിഷമെല്ലാം സുഖകരം
ദാഹം പുഴയായാല്‍ ....................
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts