മാനം തെളിഞ്ഞെ (തേന്മാവിന്‍ കൊമ്പത്ത് )
This page was generated on April 28, 2024, 11:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര ,കോറസ്‌
രാഗംരാഗമാലിക
അഭിനേതാക്കള്‍ശോഭന ,മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 22 2015 17:39:50.

 മാലേയലോല ലോലേ മാംഗല്യ ശീലേ (2)
കല്യാണകാലമല്ലേ കളമൃദുവാണിയല്ലേ
നീ പാടു പാടു

മാനം തെളിഞ്ഞേ നിന്നാല്‍‌
മനസ്സും നിറഞ്ഞേ വന്നാല്‍ വേണം കല്യാണം
നാണം പോന്നൂഞ്ഞാലാട്ടും
നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലില്‍ ‌
ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു താലിയും കോണ്ടേ വായോ

പാടവരമ്പോളം ചാഞ്ചാടും
കതിരണിമണിമയിലോ നീയോ
മാരിമുകില്‍ തേരില്‍ പോരുന്നോ
മണിമഴവില്ലൊളിയോ നീയോ
എന്‍ ഉള്ളോരം തൂള്ളാന്‍ വാ നെയ്യാമ്പലേ (2)
പൂമുത്താരം ചാര്‍ത്താന്‍ വാ ചെന്താമരേ
ഇനി ഈ രാവില്‍ ഊരാകെ ആരേകി പൂരം കാലം
(മാനം തെളിഞ്ഞേ)
ലാല...............

പാല്‍ക്കുളിരാരോളം പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ
കാല്‍ത്തളമേളങ്ങള്‍ കേള്‍ക്കുന്നു
കതിരുകള്‍ വിളയാടും നേരം
ഈ കല്യാണം കൂടാന്‍ വാ കുരുവാല്‍ക്കിളി
നിന്‍ പൊന്‍തൂവല്‍ കൂടും താ ഇളവേല്‍ക്കിളി
തളിരുടയാട കസവോടേ ഇഴ പാകി ആരേ തന്നു
(മാനം തെളിഞ്ഞേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts