ഏക ശ്രുതി മീട്ടി
ഗാനസൗപർണ്ണിക
Eka Sruthi Meetti (Gaanasouparnika)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎൻ സുനിൽ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍ ,രഞ്ജിത് ,ഷൈജു ,ഗൌതം ,ഷീബ ,ശിൽ‌പ്പ ,കവിത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2022 21:22:49.
ഏക ശ്രുതി മീട്ടി മൂകാംബികയുടെ
പാദങ്ങൾ കഴുകും സൗപർണ്ണികേ...
കാലാന്തരങ്ങളെ കലയുടെ താമര
നൂലിൽ കോർക്കുന്ന സംഗീതികേ
നിനക്കും എനിക്കും മനഃപാഠം
ശ്രീ ലളിതാ സഹസ്രനാമം
ശ്രീ ലളിതാ സഹസ്രനാമം...

ദേവാംബികേ നിന്റെ വാർനെറ്റികുങ്കുമ
സൂര്യപ്രഭാതം തൊഴുന്നേൻ...
ലോകാന്തരങ്ങളെ ലാളിച്ചുറുക്കും നിൻ
സ്നേഹവാത്സല്യം തൊഴുന്നേൻ
അമൃതാത്മികേ നിന്റെ കടമിഴി കാരുണ്യ
മഴമുകിൽ നിറ കണ്ടു തൊഴുന്നേൻ
ദേവീ........
ആദി നാദങ്ങൾ വേദ മന്ത്രങ്ങൾ പൂവിടുന്ന ചേലിൽ
യോഗിമാർക്കൊപ്പം കണ്ണിൽ വെയ്ക്കുന്ന പാദ പദ്മങ്ങളിൽ
അഭയം തരണേ സുഭഗേ വരദേ
ജന്മം പുലരണമേ...
അമ്മേ അന്നം നിറയണമേ...

നാദാത്മികേ നിന്റെ ഏഴു സ്വരങ്ങളും
നാവിൽ തുളുമ്പാൻ തൊഴുന്നേൻ
ആ സ്വര സൗഭാഗ്യ ആഴിയും ഊഴിയും
കാതോർക്കും കാലം തൊഴുന്നേൻ
അമരപ്രഭുക്കൾ നിൻ തിരുനട കാത്തു നിന്നടി തൊഴുന്നതും കണ്ടു തൊഴുന്നേൻ
ദേവീ......ആ....
ഏഴു ലോകങ്ങൾ വാഴും അംബതൻ തേരു ഞാൻ വലിക്കാം
താരലക്ഷങ്ങൾ അക്ഷരങ്ങളിൽ കാവ്യവും രചിക്കാം
കുടജാദ്രിയിലെ കുയിലായിനിയെൻ
സ്വരവും കേൾക്കണമേ
അമ്മേ സുകൃതം നൽകണമേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts