ദൂരെയാണു കേരളം
ആവണി തെന്നൽ
Dooreyaanu Keralam (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2012 04:43:00.


ദൂരേ................ ദൂരേ.....
ദൂരെയാണുകേരളം പോയ്‌വരാമോ
പ്രേമദൂതുമായ്‌ തെന്നലേ പോയ്‌വരാമോ
ദൂരെയാണുകേരളം പോയ്‌വരാമോ
പ്രേമദൂതുമായ്‌ തെന്നലേ പോയ്‌വരാമോ
അവിടെയെല്ലാമുറ്റത്തും പൂക്കളം കാണാം
എന്‍റെ അങ്കണത്തില്‍ മാത്രം കണ്ണുനീര്‍‌ക്കണം കാണാം
ദൂരെയാണുകേരളം പോയ്‌വരാമോ
പ്രേമദൂതുമായ്‌ തെന്നലേ പോയ്‌വരാമോ

മാബലിയെ വരവേല്‍‌ക്കും നാടുകാണാം
പ്രാണപ്രിയയെന്നെ കാത്തിരിക്കും വീടുകാണാം

മാബലിയെ വരവേല്‍‌ക്കും നാടുകാണാം
പ്രാണപ്രിയയെന്നെ കാത്തിരിക്കും വീടുകാണാം
വീടുപോറ്റാന്‍‌ നാടുവിട്ട നാഥനേയോര്‍‌ക്കെ
കണ്ണീര്‍‌വീണപൂങ്കവിളുമായെന്‍‌ കാന്തയെക്കാണാം
കാന്തയേ......... കാണാം...

ദൂരെയാണുകേരളം പോയ്‌വരാമോ
പ്രേമദൂതുമായ്‌ തെന്നലേ പോയ്‌വരാമോ

ഓണനാളില്‍ ഉണ്ണികള്‍‌തന്‍ പൂവിളികേള്‍ക്കാം
എന്റെ ഓമനക്കിടാവില്‍‌നിന്നൊരുള്‍വിളികേള്‍‌ക്കാം

ഓണനാളില്‍ ഉണ്ണികള്‍‌തന്‍ പൂവിളികേള്‍ക്കാം
എന്റെ ഓമനക്കിടാവില്‍‌നിന്നൊരുള്‍വിളികേള്‍‌ക്കാം
അഛന്‍‌വേണമോണമുണ്ണാന്‍ എന്നവന്‍ ചൊല്‍‌കേ
ചാരെ അശ്രുനീര്‍ വിളമ്പുമെന്റെ നാഥയെക്കാണാം
നാഥയെ... കണാം...

ദൂരെയാണുകേരളം പോയ്‌വരാമോ
പ്രേമദൂതുമായ്‌ തെന്നലേ പോയ്‌വരാമോ
അവിടെയെല്ലാമുറ്റത്തും പൂക്കളം കാണാം
എന്‍റെ അങ്കണത്തില്‍ മാത്രം കണ്ണുനീര്‍‌ക്കണം കാണാം
ദൂരെയാണുകേരളം പോയ്‌വരാമോ
പ്രേമദൂതുമായ്‌ തെന്നലേ പോയ്‌വരാമോ

ദൂരേ....... ദൂരേ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts