ഇനി മറക്കാന്‍
ശരത്കാല പുഷ്പങ്ങൾ
Ini Marakkaan (Sharathkaala Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:57.


ഇനി മറക്കാം ഇനി മറക്കാം
ഇന്നലത്തെ കഥകള്‍ ഇനി മറക്കാം
എന്റെ കിനാവും നിന്റെ കിനാവും
എല്ലാം എല്ലാം ഇനി മറക്കാം
(ഇനി മറക്കാം )

രണ്ടോണത്തുമ്പികള്‍ രണ്ടിലക്കിളികള്‍
പണ്ടത്തെ കളിത്തോപ്പില്‍ പാറി നടന്നു (രണ്ടോണ )
പ്രേമസങ്കല്പനിത്യ സുന്ദരവസന്തത്തില്‍
പൂമരച്ചില്ലകളില്‍ പാടിയിരുന്നു - അവര്‍
പാടിയിരുന്നു - അവര്‍ പാടിയിരുന്നു
(ഇനി മറക്കാം )

മധ്യാഹ്ന വേളകളില്‍ മറ്റാരും അറിയാതെ
മുറ്റത്തെ തേന്മാവിന്‍ തണല്‍ മെത്തയില്‍ (മധ്യാഹ്ന)
പണ്ടത്തെ രാജാവിന്റെ കഥകള്‍ കൈമാറി
രണ്ടു കൊച്ചാത്മാവുകള്‍ രസിച്ചിരുന്നു - അവര്‍
രസിച്ചിരുന്നു - തമ്മില്‍ ലയിച്ചിരുന്നു
(ഇനി മറക്കാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts