ശബരി ശൈല നിവാസാ
അയ്യപ്പ ഗാനങ്ങൾ വാല്യം II
Sabari Shaila Nivaasa (Ayyappa Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:58.



ശബരീശൈലനിവാസാ ദേവാ
ശരണാഗതപരിസേവിതാ
തവ ചരണം മമ ശരണം
അഭയദായകാ അയ്യപ്പാ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരിഗിരീശാ ശരണം തരണം
ശരണമയ്യപ്പാ (ശബരീശൈല..)

ഹരിചന്ദനാഭിഷേകകളേബരാ
ഹരിഹരനന്ദനാ അയ്യപ്പാ
തവ ദര്‍ശനസുഖസായൂജ്യമടയാന്‍
തപസ്സിരിക്കും സ്വമീഭക്തന്‍ ഞാന്‍
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരിഗിരീശാ ശരണം തരണം
ശരണമയ്യപ്പാ (ശബരീശൈല..)

മണികണ്ഠാ മഹിഷീമര്‍ദ്ദനാ
മകരസംകൃമദീപപ്രിയാ
കലിയുഗവരദാ കന്മഷഹരണാ
തിരുവാഭരണപ്രശോഭിതാ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരിഗിരീശാ ശരണം തരണം
ശരണമയ്യപ്പാ (ശബരീശൈല..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts