വൃശ്ചിക പൂംപുലരി
അയ്യപ്പ ഗാനങ്ങൾ വാല്യം II
Vrischika Poompulari (Ayyappa Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:56.




വൃശ്ചികപ്പൂമ്പുലരി വ്രതശുദ്ധി തരും പുലരി
മുദ്രയണിഞ്ഞവര്‍ അമ്പലമുറ്റത്ത് ഒത്തുചേരും പുലരി
സ്വാമിഭക്തര്‍‌തന്‍ പൂമ്പുലരി (വൃശ്ചിക)
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ ശരണം ശരണമയ്യപ്പോ

ജാതിഭേതമൊന്നുമില്ല ഉച്ചനീചത്തങ്ങളില്ല
മാലയിട്ട മനസ്സുകള്‍ക്ക് മാവേലിനാട്
എന്നും സ്വാമിനാമഗീതം പാടും
സായൂജ്യനാട് (വൃശ്ചിക...)

പേട്ടതുള്ളി പാട്ടുപാടി കാടുകേറി മലകേറി
കൂട്ടമോടെ പതിനെട്ടാംപടികളേറി
സ്വാമിയെ കണ്ടുതൊഴുതു പുണ്യംനേടി
പാപനാശം വരുത്തി വിശുദ്ധിനേടി
(വൃശ്ചിക...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts