സ്വാമി ഞാനൊരു
അയ്യപ്പ ഗാനങ്ങള്‍ 4
Swami Njanoru (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവലചി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:55.
സ്വാമീ ഞാനൊരു ഗാനം
പമ്പയെപ്പോലെ നിന്നപദാനങ്ങൾ
പാടിപ്പടരുന്ന ഗാനം!
പവിത്രഗാനം! അയ്യപ്പഗാനം!
(സ്വാമീ)

കരിമല കയറി ഉടുക്കുപാട്ടിൽ
കരൾ‌ത്തുടിപ്പുണർത്തും മേഘങ്ങളേ
സ്വാമി മേഘങ്ങളേ (കരിമല)
നിങ്ങളും ഞാനുമീ തിരുസന്നിധാനത്തിൽ
പെയ്‌തൊഴിയേണ്ടവരല്ലോ
പാടിപ്പെയ്‌തൊഴിയേണ്ടവരല്ലോ
(സ്വാമീ)

ജനിമൃതിപ്പടികൾ പതിനെട്ടും താണ്ടി
ജന്മച്ചുമടിറക്കും ദുഃഖങ്ങളേ
തേങ്ങും ദുഃഖങ്ങളേ (ജനിമൃതി)
നിങ്ങളും ഞാനുമീ പുണ്യാഭിഷേകത്തിൽ
നെയ്യായ് കലരുകയല്ലോ
നറുനെയ്യായി കലരുകയല്ലോ
(സ്വാമീ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts