തത്ത്വമസിയുടെ
അയ്യപ്പ ഗാനങ്ങള്‍ 4
Thathwamasiyude (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:59.
തത്ത്വമസിയുടെ ഹൃദയം
ഒരു സഹസ്രദലകമലം - അതിൽ
ഷഡ്‌പദലക്ഷങ്ങൾ വലംവച്ചു മൂളുന്നു
ശരണമയ്യപ്പാ മന്ത്രം!
സ്വാമി ശരണമയ്യപ്പാ മന്ത്രം!
(തത്ത്വമസി)

ആ സ്വർണ്ണപദ്മത്തിൽ ഉഷസ്സുകൾ ചുഴലുന്നൊ-
രാദിത്യഹൃദയം വിടരുന്നു (ആ സ്വർണ്ണ)
അതിന്റെയല്ലിയിൽ ധനുമാസരാവുകൾ
അമൃതം പെയ്യുന്നു! (അതിന്റെ)
ചിത്തം നറുനെയ്യുരുക്കുന്നു!
(തത്ത്വമസി)

ആ വർണ്ണനളിനത്തിൻ മാറിൽ പമ്പയൊരു
പൂണൂലായി കുതിരുന്നു (ആ വർണ്ണ)
അതിന്റെ ദലങ്ങളിൽ അഹംബോധമാം
ഹിമകണികകളുടയുന്നു! (അതിന്റെ)‌
സ്വരം പ്രണവമാകുന്നു!
(തത്ത്വമസി)






 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts